വിസ്മയമൊളിപ്പിച്ച് കുറുവ വീണ്ടും വിളിക്കുന്നു
text_fieldsകല്‍പറ്റ: പ്രകൃതിയെ അറിയാന്‍ വിസ്മയമൊളിപ്പിച്ച് കുറുവ വീണ്ടും സഞ്ചാരികളെ വിളിക്കുന്നു. മഴക്കാലം ആരംഭിച്ചതിനാല്‍ കഴിഞ്ഞ ജൂണില്‍ താല്‍ക്കാലികമായി അടച്ച കുറുവ ദ്വീപ് ഈ മാസം തുറക്കും. സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണിവിടം.
മഴക്കാലം കഴിഞ്ഞുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. സഞ്ചാരികളെ ദ്വീപിലേക്ക് എത്തിക്കുന്നതിനായി മുളയും പൈപ്പുകളും ഉപയോഗിച്ചുള്ള ചങ്ങാടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായി. ദ്വീപ് ചുറ്റിക്കാണിക്കുന്നതിനായി തയാറാക്കിയ ചെറുതും വലുതുമായ നാലോളം പാലങ്ങളുടെയും നടപ്പാതയുടെയും പ്രവൃത്തികളും പുരോഗമിക്കുകയാണ്.
നിലവിലുള്ള പാലങ്ങള്‍ക്കു മുകളില്‍ പുതിയ മുളകള്‍ കൊണ്ട് മെടഞ്ഞ് പ്രത്യേക രീതിയിലാണ് നിര്‍മാണം. ദ്വീപിലത്തെുന്നവര്‍ക്ക് ഫോട്ടോ എടുക്കാന്‍ പ്രത്യേകം സജ്ജമാക്കിയ ഗാലറിയും ഇരിക്കാനായി വിവിധ സ്ഥലങ്ങളിലായി ബെഞ്ചുകളും തയാറായി. മുളകള്‍ കൊണ്ടുണ്ടാക്കിയ നടപ്പാതക്ക് ഇരുവശങ്ങളിലുമായി വേലി കെട്ടുന്നതും കാടുകള്‍ ചത്തെി നടക്കാന്‍ യോഗ്യമാക്കുന്നതുമാണ് ബാക്കിയുള്ള നവീകരണപ്രവൃത്തികള്‍.
വിദേശികളായ സഞ്ചാരികള്‍ക്ക് 150 രൂപയും മറ്റുള്ളവര്‍ക്ക് 80 രൂപയുമാണ് പ്രവേശ ഫീസ്. കാമറക്ക് 50 രൂപയും വേണം. വിദ്യാലയങ്ങളില്‍നിന്നും കോളജുകളില്‍നിന്നും സാക്ഷ്യപ്പെടുത്തുന്ന കത്തുമായി എത്തുന്നവര്‍ക്ക് ഫീസിളവുണ്ട്. പ്രകൃത്യാ രൂപപ്പെട്ട ദ്വീപുകളും ഉപദ്വീപുകളുമായി ഏകദേശം 950 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഇവിടെ ഏകദേശം 64 ഓളം ദ്വീപുകളാണുള്ളത്.
മാനന്തവാടി പുഴയും പനമരം പുഴയും സംഗമിക്കുന്ന കൂടല്‍ക്കടവില്‍ മഴക്കാലം കഴിഞ്ഞ് ജലനിരപ്പ് താഴ്ന്നു തുടങ്ങുന്നതോടെ സഞ്ചാരികളുടെ വരവായി. മഴക്കാലത്ത് പുഴയില്‍ വെള്ളം കയറുന്നതിനാല്‍ ദ്വീപിലേക്ക് ആര്‍ക്കും പ്രവേശമില്ല. അപൂര്‍വ സസ്യജാലങ്ങളുടെയും ദേശാടന പക്ഷികളുടെയും ആശ്രയകേന്ദ്രം കൂടിയാണ് ഈ ദ്വീപ്.
കബനിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന കുറുവയില്‍ പടുകൂറ്റന്‍ വൃക്ഷങ്ങളും ഒൗഷധ സസ്യങ്ങളും സപുഷ്പികളായ കാട്ടുചെടികളും മുളങ്കാടുകളും ധാരാളമുണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുത്തശ്ശി മരങ്ങള്‍ വരെയുണ്ട്. വളഞ്ഞും പുളഞ്ഞും ഒഴുകുന്ന നദിയിലേക്ക് ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന മരങ്ങള്‍ വ്യത്യസ്ത കാഴ്ചയാണ്. മണിക്കൂറുകള്‍ ചെലവഴിച്ചാല്‍ മാത്രമേ കാനനക്കാഴ്ചകള്‍ മുഴുവനായും ആസ്വദിക്കാനാകൂ. പുഴ കടന്നത്തെുന്ന സഞ്ചാരികള്‍ക്ക് അനേകം വഴികളില്‍ ഏതും തെരഞ്ഞെടുക്കാം. ഓരോ വഴികളിലും വൈവിധ്യങ്ങളായ കാഴ്ചകളുണ്ട്.
കര്‍ണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുമാണ് കൂടുതലായി സഞ്ചാരികള്‍ ഇവിടെയത്തെുന്നത്. വനം വകുപ്പിന്‍െറ കീഴിലുള്ള വനസംരക്ഷണ സമിതിയും ജില്ലാ ടൂറിസം വകുപ്പും സംയുക്തമായാണ് മേല്‍നോട്ടം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.